മദ്യനയക്കേസ്: ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് മുന്നിൽ ഹാജരാകില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ

APRIL 27, 2026, 2:44 AM

ഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് മുന്നിൽ ഹാജരാകില്ലെന്ന് ആംആദ്മി പാർട്ടി തലവനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് ആണ് ഈ തീരുമാനം.

ഇക്കാര്യം ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്‌രിവാൾ ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് കത്തയച്ചു. സ്വർണ കാന്ത ശർമ്മയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. സിബിഐ കോടതി വെറുതെ വിട്ട കേസിനെതിരായ അപ്പീൽ ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയാണ് പരിഗണിക്കുന്നത്.

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും, മഹാത്മാ ഗാന്ധിയുടെ മാതൃകയിൽ സത്യാഗ്രഹ സമരം നടത്തുമെന്നും അരവിന്ദ് കെജ്‌രിവാൾ കത്തിൽ അറിയിച്ചു.

vachakam
vachakam
vachakam

ജഡ്ജിയുടെ മക്കൾ കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരായി ജോലി ചെയ്യുന്നതും, തനിക്കെതിരെ ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി ഇവർക്ക് പ്രൊഫഷണൽ ബന്ധമുണ്ടെന്നുമാണ് കെജ്‌രിവാൾ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, ആർ.എസ്.എസ് അനുബന്ധ സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളിൽ ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ പങ്കെടുത്തതായും ആരോപിക്കുന്നു.

അതേസമയം, കോടതിയിൽ ഹാജരാകാതിരിക്കുന്നത് കെജ്‌രിവാളിന് നിയമപരമായ തിരിച്ചടിയാകാമെന്ന മുന്നറിയിപ്പും നിയമ വിദഗ്ധർ നൽകുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam