ബംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ് രാജി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം കൈമാറാനാണ് നീക്കം എന്നാണ് ലഭിക്കുന്ന വിവരം.
ബംഗളൂരുവിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചകൾക്കും പ്രഭാതഭക്ഷണ വിരുന്നിനും പിന്നാലെയാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. നേതൃമാറ്റ ചർച്ചകൾ ശക്തമായ സാഹചര്യത്തിൽ ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ടിനെ കാണാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. എന്നാൽ ഗവർണർ മുംബൈയിലേക്ക് പോയതിനാൽ രാജിക്കത്ത് സമർപ്പിക്കൽ വൈകിയതായാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിനുപകരമായി കോൺഗ്രസ് ഹൈക്കമാൻഡ് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആ ഓഫർ സ്വീകരിക്കുമോയെന്ന കാര്യത്തിൽ സിദ്ധരാമയ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതിൽ താൽപര്യമില്ലെന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
