രാജ്യത്ത് ഉഷ്ണ തരംഗം: ഡല്‍ഹിയടക്കം വിവിധ സംസ്ഥാനങ്ങളില്‍ യെല്ലോ അലര്‍ട്ട്

APRIL 26, 2026, 5:47 AM

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗവും കടുത്ത ചൂടും തുടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഡല്‍ഹി, ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, വിദര്‍ഭ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത രണ്ട് ദിവസങ്ങളില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ രാത്രികാലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചൂട് തുടരുന്നതിനിടയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, സബ് ഹിമാലയന്‍ പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ഞായറാഴ്ച ശക്തമായ മഴ പെയ്‌തേക്കും.

കേരളം, മാഹി, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക്, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കര്‍ണാടകയുടെ വടക്കന്‍ ഉള്‍പ്രദേശങ്ങളില്‍ നാളെ വരെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം, മാഹി, ഗുജറാത്ത്, ഗോവ, മണിപ്പൂര്‍, തീരദേശ ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഞായറാഴ്ച ചൂടും ഈര്‍പ്പവുമുള്ള അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ തുടരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam