ടിഡിപിയുടെ പ്രതികാര നടപടിയോ?  ആന്ധ്രാപ്രദേശിൽ നാല് വാർത്താ ചാനലുകളുടെ സംപ്രേഷണം തടഞ്ഞു  

JUNE 23, 2024, 5:28 PM

അമരാവതി: ആന്ധ്രപ്രദേശിൽ നാല് പ്രമുഖ തെലുങ്ക് വാർത്താ ചാനലുകളുടെ സംപ്രേഷണം നിർത്തിവച്ചു. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഒരു ചാനൽ. 

ടിവി9, സാക്ഷി ടിവി, എൻടിവി, 10ടിവി എന്നിവയാണ് കേബിൾ ടിവി ശൃംഖലയിൽനിന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഒഴിവാക്കപ്പെട്ടത്. 

ചാനലുകളുടെ സംപ്രേഷണം തടഞ്ഞതുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് നേതാവ് എസ്.നിരഞ്ജൻ റെഡ്ഡി ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നൽകി. നിയമപരമായോ നടപടിക്രമങ്ങൾ പാലിച്ചോ അല്ല ചാനലുകൾ പിൻവലിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

vachakam
vachakam
vachakam

സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നടപടി. ടിഡിപി സർക്കാരെത്തിയതിനുശേഷം രണ്ടാംതവണയാണ് ഈ ചാനലുകളുടെ സംപ്രേഷണം മുടങ്ങുന്നത്. ജൂൺ 6നും ഇതേ രീതിയിൽ ചാനലുകൾ അപ്രത്യക്ഷമായിരുന്നു.

എൻഡിഎ സർക്കാരിനെതിരെ വാർത്തകൾ നൽകിയതിനാണ് ചാനലുകൾക്കെതിരെയുള്ള നടപടിയെന്നാണ് ആരോപണം.  

എന്നാൽ ചാനലുകൾ നിർത്തിവയ്ക്കാൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് ആന്ധ്ര സർക്കാർ പ്രതികരിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam