മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍ ഫിര്‍ഹാദ് ഹക്കീം കൊല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവെച്ചു

JUNE 3, 2026, 9:56 AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍  പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിനു പിന്നാലെ, മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍ ഫിര്‍ഹാദ് ഹക്കീം കൊല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവെച്ചു.

67 കാരനായ ഹക്കീമിന് പകരം ആരാകും കൊല്‍ക്കത്തയുടെ അടുത്ത മേയറർ എന്ന കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

vachakam
vachakam
vachakam

പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതിനു പിന്നാലെ, ഹക്കീം രാജി സന്നദ്ധത അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ സമീപിച്ചിരുന്നു. ബിജെപി ഭരണത്തിനു കീഴില്‍ മേയറായി പ്രവര്‍ത്തിക്കുന്നത് പ്രയാസകരമായിരിക്കും എന്ന നിലപാടായിരുന്നു ഹക്കീമിന്.

എന്നാല്‍ രാജി വെക്കരുതെന്നായിരുന്നു മമതയുടെ നിര്‍ദേശം. ഇന്ന് വീണ്ടും രാജിവെക്കാമെന്ന് ഹക്കീം അറിയിച്ചതോടെ, മമത അനുവദിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ എംഎല്‍എ കുണാല്‍ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ മുഖമാണ് ഫിര്‍ഹാദ് ഹക്കീം. 2018 മുതല്‍ കൊല്‍ക്കത്തയുടെ മേയറായിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിര്‍ണായകമായ പല മന്ത്രിപദവികളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 2010 മുതല്‍ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൃണമൂല്‍ ഭരണത്തിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam