ഡൽഹി തീപിടുത്തം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

JUNE 4, 2026, 5:08 AM

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു.

ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകാനും സർക്കാർ തീരുമാനിച്ചു.

ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി പരിക്കേറ്റവരോടും അവരുടെ ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞു. ചികിത്സാ നടപടികൾ നേരിട്ട് വിലയിരുത്തിയ മുഖ്യമന്ത്രി, മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.

vachakam
vachakam
vachakam

ചൊവ്വാഴ്ച രാവിലെ മാളവ്യ നഗറിലെ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ വിദേശികളടക്കം 21 പേർക്കാണ് ജീവൻ നഷ്ടമായത്.25 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam