1962 ആവര്‍ത്തിക്കാന്‍ ചൈന ശ്രമിച്ചു; ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുത്തില്ല: അമിത് ഷാ

FEBRUARY 10, 2024, 5:35 PM

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള മാസങ്ങള്‍ നീണ്ട സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് ഭൂമിയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1962ല്‍ ചെയ്തതുതന്നെ ചെയ്യാനാണ് ചൈന ശ്രമിച്ചതെന്ന് ഷാ ലോക്സഭയില്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ നേതൃത്വം നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചു. ഒരിഞ്ച് ഭൂമി പോലും ഇന്ത്യക്ക് നഷ്ടപ്പെട്ടില്ലെന്ന് ഷാ പറഞ്ഞു.

ഇന്ത്യയും ചൈനയും 2020 മെയ് മാസം മുതല്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മുഖാമുഖം നില്‍ക്കുകയാണ്.

പ്രതിസന്ധിയുടെ തുടക്കം മുതല്‍ ചൈനയ്ക്ക് ഭൂമി വിട്ടുകൊടുത്തിട്ടില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എന്നിരുന്നാലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം പ്രതിപക്ഷ നേതാക്കള്‍  ഇന്ത്യന്‍ പ്രദേശം കൈയേറാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനയെ അനുവദിച്ചെന്ന് ആക്ഷേപിക്കുന്നുണ്ട്. 

vachakam
vachakam
vachakam

2020 ജൂണ്‍ 15-ന് രാത്രി ഗാല്‍വാന്‍ താഴ്വരയിലുണ്ടായ രക്തരൂക്ഷിതമായ ഏറ്റുമുട്ടലില്‍ ഇരുവശത്തും കനത്ത ആളപായമുണ്ടായി. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ ജീവഹാനി ഉണ്ടാകുന്നത്. 

2021 ഫെബ്രുവരിയില്‍ മാത്രമാണ് തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്ന് ചൈന ഔദ്യോഗികമായി സമ്മതിച്ചു. 40 ല്‍ ഏറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യയുടെ കണക്ക്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam