ഡൽഹി: ഇറാൻ – അമേരിക്ക, ഇസ്രയേൽ സംഘർഷം ശക്തമായ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്കിൽ ഇന്ധന സർചാർജ് ഉൾപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജ് ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. 199 രൂപ മുതൽ 1300 രൂപ വരെയാണ് അധികമായി ഈടാക്കുക.
ഇന്ന് അർധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധനവില ഉയർന്നതാണ് സർചാർജ് ഏർപ്പെടുത്താനുള്ള കാരണമെന്ന് കമ്പനി വിശദീകരിച്ചു. ഇതോടെ ആകാശ എയറിന്റെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ യാത്രകളുടെ ചെലവ് കൂടാനാണ് സാധ്യത.
ഇതിനിടെ നിരവധി വിമാനക്കമ്പനികളും സമാനമായി ടിക്കറ്റ് നിരക്കിൽ ഇന്ധന സർചാർജ് ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇൻഡിഗോയും പുതിയ സർചാർജ് പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ എഐ സഹായിക്കും; പുതിയ കരു സതി
തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഇന്ത്യൻ രൂപ; ഡോളറിനെതിരെ 156 പൈസയുടെ റെക്കോർഡ് വർദ്ധനവ്
ഹോർമുസ് പ്രതിസന്ധിയിൽ നിർണ്ണായക പ്രഖ്യാപനവുമായി ഇറാൻ; ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിതരാണ്, തടസ്സമുണ്ടാകില്ലെന്ന് ഉറപ്പ്
കുടുംബവഴക്കിനിടെ ക്രൂരത; ഉത്തർപ്രദേശിൽ ഭാര്യയുടെ മൂക്കും കവിളും ഭർത്താവ് കടിച്ചുപറിച്ചു