ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന മാധ്യമവാർത്തകൾ തള്ളി പാർട്ടി നേതൃത്വം. ടി.വി.കെ ജോയിന്റ് ജനറൽ സെക്രട്ടറി സി. ടി. ആർ. നിർമൽ കുമാറാണ് എൻഡിഎ സഖ്യവാർത്തകൾ നിഷേധിച്ചത്.
ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും പുറത്ത് വരുന്ന വാർത്തകൾ എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യം ഉണ്ടാകുകയാണെങ്കിൽ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും നിർമൽ കുമാർ ചോദിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും പാർട്ടി അംഗങ്ങൾ ഔദ്യോഗിക പ്രസ്താവനകൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 13-ന് ജില്ലാ സെക്രട്ടറിമാരുമായി ഓൺലൈൻ യോഗം നടന്നതായും, പാർട്ടിയുടെ ജയസാധ്യതകളെക്കുറിച്ചാണ് അവിടെ ചർച്ചയായതെന്നും നിർമൽ കുമാർ കൂട്ടിച്ചേർത്തു.
അതേസമയം സഖ്യവാർത്തകളിൽ ബിജെപിയുടെ തമിഴ്നാട് നേതൃത്വം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംസ്ഥാന ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വ്യക്തമായ മറുപടി നൽകിയില്ല. ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളാണ് തന്റെ പ്രധാന വിഷയം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പെട്രോൾ, ഡീസൽ വില: റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ; വില കൂട്ടാൻ ആലോചനയില്ലെന്ന്
എസ്ബിഐ ഉപഭോക്താക്കൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം; ഈ സന്ദേശം നിങ്ങളുടെ അക്കൗണ്ട് നിമിഷങ്ങൾക്കുള്ളിൽ
പീർ പാഞ്ചാൽ കടന്ന് ഭീകരർ എങ്ങനെ കശ്മീരിലെത്തുന്നു? വേലി കെട്ടിയ അതിർത്തിയിലും ഇന്ത്യ
ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂടും; 8 ബില്യൺ ഡോളറിന്റെ ജർമ്മൻ അന്തർവാഹിനി കരാർ