കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചതായി റിപ്പോർട്ട്. സിംഗിൾ ബെഞ്ച് നൽകിയ അയോഗ്യതാ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നാണ് അപ്പീലിൽ അദ്ദേഹം വാദിക്കുന്നത്.
തുടർച്ചയായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന കണ്ടെത്തലിലാണ് കോടതി നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കിയെങ്കിലും, മൂന്ന് വർഷം തുടർച്ചയായി റിട്ടേൺ സമർപ്പിക്കാത്ത പക്ഷം മാത്രമേ കമ്പനി നിയമം സെക്ഷൻ 164(2) ബാധകമാകൂ എന്നതാണ് അപ്പീലിലെ പ്രധാന വാദം. നിലവിൽ സ്റ്റേ ചെയ്തിരിക്കുന്ന നിയമ വ്യവസ്ഥയെ ആശ്രയിച്ചാണ് സിംഗിൾ ബെഞ്ച് അയോഗ്യത പ്രഖ്യാപിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം ആവശ്യമായ ഡിൻ (DIN) നമ്പറുകൾ അപ്പീലർമാർ സമർപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ലെന്നും വെള്ളാപ്പള്ളി വാദിക്കുന്നു. കൂടാതെ സംസ്ഥാന അതിർത്തികൾക്കപ്പുറവും പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ വിഷയത്തിൽ അന്തിമ അധികാരം നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനാണെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.
ഇതിനുമുമ്പ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.
കോടതി ഉത്തരവനുസരിച്ച് താൽക്കാലിക ഡയറക്ടർമാരെ നിയമിച്ച് സ്ഥാപനത്തിന്റെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിനും നിർദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
