ഡൽഹി: പെട്രോൾ അല്ലെങ്കിൽ മറ്റ് ഇന്ധനങ്ങൾ കണ്ടെയ്നറുകളിൽ വാങ്ങരുതെന്ന് കർശന മുന്നറിയിപ്പുമായി പെട്രോളിയം മന്ത്രാലയം. ഇത്തരത്തിൽ കണ്ടെയ്നറുകളിൽ ഇന്ധനം നൽകുന്ന പെട്രോൾ പമ്പുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തമിഴ്നാട്ടിൽ കുടിവെള്ളം നിറയ്ക്കുന്ന കണ്ടെയ്നറിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് തന്നെയാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ധനം കണ്ടെയ്നറുകളിൽ വിൽക്കരുതെന്ന് നിർദേശം നൽകിയിരിക്കുന്നത്.
പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ അനാവശ്യമായി സ്റ്റോക്ക് ചെയ്യരുതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ധനത്തിന് യാതൊരു ക്ഷാമവും ഇല്ലെന്നും അതിനാൽ ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പെട്രോൾ, ഡീസൽ വില: റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ; വില കൂട്ടാൻ ആലോചനയില്ലെന്ന്
എസ്ബിഐ ഉപഭോക്താക്കൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം; ഈ സന്ദേശം നിങ്ങളുടെ അക്കൗണ്ട് നിമിഷങ്ങൾക്കുള്ളിൽ
പീർ പാഞ്ചാൽ കടന്ന് ഭീകരർ എങ്ങനെ കശ്മീരിലെത്തുന്നു? വേലി കെട്ടിയ അതിർത്തിയിലും ഇന്ത്യ
ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂടും; 8 ബില്യൺ ഡോളറിന്റെ ജർമ്മൻ അന്തർവാഹിനി കരാർ