കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്സ്പെൻഡിച്ചർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം, 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ പൂർത്തിയാക്കേണ്ട കരാറുകൾക്ക് ഈ ഇളവ് ബാധകമായിരിക്കും. കരാർ കാലാവധി രണ്ട് മാസം മുതൽ നാല് മാസം വരെ പിഴ കൂടാതെ നീട്ടി നൽകാൻ വകുപ്പുകൾക്ക് അധികാരം നൽകിയിട്ടുണ്ട്.
സാധനങ്ങൾ വിതരണം ചെയ്യുന്നവർ, കൺസൾട്ടന്റുമാർ, നിർമ്മാണ കരാറുകാർ തുടങ്ങി പൊതു സംഭരണ പ്രക്രിയയുടെ ഭാഗമായ എല്ലാവർക്കും ഈ ഇളവ് ലഭിക്കും. എന്നാൽ, 2026 ഫെബ്രുവരി 27-ന് മുൻപ് തന്നെ കരാർ ലംഘനം നടത്തിയവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
യുദ്ധം പോലുള്ള അസാധാരണ സാഹചര്യങ്ങളിൽ കരാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇരുവിഭാഗത്തെയും താൽക്കാലികമായി ഒഴിവാക്കുന്നതാണ് 'ഫോഴ്‌സ് മജൂർ' നിയമം. എന്നാൽ പശ്ചിമേഷ്യൻ പ്രതിസന്ധി നേരിട്ട് ബാധിച്ച പ്രവൃത്തികൾക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഓരോ അപേക്ഷയും പരിശോധിച്ച് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും കാലാവധി നീട്ടി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യം സുസ്ഥിരമാകുമ്പോൾ കരാറുകൾ പഴയപടി തുടരണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
