അതിഷിക്കെതിരെ ഉന്നയിച്ച വിവാദ പരാമർശത്തിന് പിന്നാലെ സ്വാതി മലിവാളിനോട് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി

SEPTEMBER 17, 2024, 5:19 PM

ഡല്‍ഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ ഉന്നയിച്ച വിവാദ പരാമർശത്തിന് പിന്നാലെ പാർട്ടി എംപി സ്വാതി മലിവാളിനോട് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി രംഗത്ത്.

അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സ്വാതി മലിവാള്‍ രംഗത്തെത്തിയിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാൻ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നായിരുന്നു സ്വാതിയുടെ വിമർശനം.

സ്വാതി മലിവാള്‍ പറഞ്ഞത്:

vachakam
vachakam
vachakam

'ഡല്‍ഹിക്ക് അത്രമേല്‍ ദൗർഭാഗ്യകരമായ ദിനമാണ് ഇന്ന്. അതിഷിയെ പോലൊരു സ്‌ത്രീയെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാൻ പോകുന്നു. ഭീകരവാദിയായ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാൻ സുദീർഘപോരാട്ടം നടത്തിയവരാണ് അവരുടെ കുടുംബം. അഫ്‌സല്‍ ഗുരു നിരപരാധിയാണെന്നും അയാളെ തൂക്കിലേറ്റരുതെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും പറഞ്ഞ് അതിഷിയുടെ മാതാപിതാക്കള്‍ പലവട്ടം രാഷ്‌ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു.'

'എത്രവലിയ തെറ്റാണിത്. ഇന്ന് അതിഷി മുഖ്യമന്ത്രിയാകും. പക്ഷേ, അവർ ഒരു ഡമ്മി മുഖ്യമന്ത്രിയായിരിക്കും. എന്നിരുന്നാലും ഇതൊരു പ്രധാനപ്പെട്ട വിഷയമാണ്. കാരണം, അവർ മുഖ്യമന്ത്രിയായാല്‍ അത് ഡല്‍ഹിയുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ സുരക്ഷയെയും ബാധിക്കും. ഇത്തരമൊരു മുഖ്യമന്ത്രിയില്‍ നിന്ന് ജനങ്ങളെ ദൈവം രക്ഷിക്കട്ടെ' എന്നായിരുന്നു സ്വാതി പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam