മാറിയ കാലത്ത് ഹിറ്റായ ഭക്ഷണങ്ങളിൽ ഒന്നാണ് സ്മൂത്തികൾ. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തുന്ന ഒന്നുകൂടിയാണിത്. തീർച്ചയായും, സ്മൂത്തികൾ രുചികരമാണ്. ഒപ്പം ഉണ്ടാക്കാനും എളുപ്പമാണ്. എന്നാൽ സ്മൂത്തികൾ ശരിക്കും ആരോഗ്യകരമാണോ?
സ്മൂത്തികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആയുർവേദ ഗട്ട് ഹെൽത്ത് കോച്ച് ഡിംപിൾ ജംഗ്ഡ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നത്. അതായത് ഒരു സ്മൂത്തി തയ്യാറാക്കാൻ പഴങ്ങൾ ബ്ലെൻഡറിലേക്ക് യോജിപ്പിക്കുമ്പോൾ, യഥാർത്ഥത്തിൽ പോഷകങ്ങൾ നഷ്ടപ്പെടുന്നു. പഴങ്ങളിൽ നിന്ന് 30 മുതൽ 40 ശതമാനം വരെ നാരുകൾ നഷ്ടപ്പെടുന്നതായി പഠനങ്ങൾ കാണിക്കുന്നു.
പഴങ്ങളിൽ മധുരത്തിന്റെ അളവ് കൂടി തന്നെയാണ് നിൽക്കുന്നത്. ഒരു വാഴപ്പഴം മിക്സിയിൽ അടിക്കാതെ മുഴുവനായി കഴിക്കുമ്പോൾ 45 ജിഐ glycaemic index (GI) മാത്രമാണ് വരുന്നത്. എന്നാൽ സ്മൂത്തിയായി കഴിക്കുമ്പോൾ ജിഐ 60 ന് മുകളിലെത്തുന്നു. ഗ്ലൈസെമിക് സൂചികയുടെ അളവ് കൂടുന്നത് വിവിധ കരൾ രോഗങ്ങൾക്കും അത് പോലെ പ്രമേഹം പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി ഡിംപിൾ ജംഗ്‌ദ പറയുന്നു.
സ്മൂത്തികളായോ ജ്യൂസുകളായോ കഴിക്കുന്നതിനേക്കാൾ പഴങ്ങൾ സ്വന്തമായി കഴിക്കുന്നതാണ് നല്ലതെന്നും അവർ പറയുന്നു. കുടലിൻ്റെ ആരോഗ്യത്തിൽ പഴങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ആരോഗ്യകരമായ കുടൽ ദഹനത്തെ സഹായിക്കുക മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആപ്പിൾ, വാഴപ്പഴം, കിവി, പപ്പായ, പൈനാപ്പിൾ, പാഷൻ ഫ്രൂട്ട് എന്നിവ കുടലിൻ്റെ ആരോഗ്യത്തിന് ഉത്തമമായ പഴങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്