ശരീരഭാരവും ശ്വാസകോശ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ടോ? പഠനം പറയുന്നത് 

NOVEMBER 12, 2024, 3:39 PM

ശ്വാസകോശത്തിൻ്റെ ശരിയായ പ്രവർത്തനം ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പുതിയ പഠനം. കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് ഡോ. ഗാങ് വാങ്ങിൻ്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അനാരോഗ്യകരമായ ബോഡി മാസ് സൂചിക കുട്ടികളിലെ ശ്വാസകോശ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം കാണിക്കുന്നു.

ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറയുന്നത് ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന്  ഗാങ് വാങ് ചൂണ്ടിക്കാട്ടുന്നു.

ഗർഭപാത്രം മുതൽ പ്രായപൂർത്തിയാകുന്നതുവരെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം വികസിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. എന്നിരുന്നാലും, ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ബോഡി മാസ് സൂചികയാണ്. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഒരു വ്യക്തിയുടെ ഭാരവും ഉയരവും അടിസ്ഥാനമാക്കിയുള്ള ഒരു അളവാണ്.

vachakam
vachakam
vachakam

ഒരാൾക്ക് ഭാരം കുറവാണോ, സാധാരണ ഭാരമാണോ, അമിതഭാരമുണ്ടോ, അമിതവണ്ണമുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള അളവുകോലായി ബിഎംഐ ഉപയോഗിക്കുന്നു.  ഉയരം, ഭാരം, ഭക്ഷണക്രമം തുടങ്ങിയ ചില ഘടകങ്ങൾ ബി‌എം‌ഐയെ സ്വാധീനിക്കുന്നു. നിങ്ങളുടേത് വേണ്ടതിലും കുറവ് ഭാരമാണോ, സാധാരണ ഭാരമാണോ, അമിതഭാരമാണോ എന്നിവ കണ്ടെത്തുന്നത് ബി‌എം‌ഐ അളവ് നോക്കിയാണ്. 

ജനനം മുതൽ 24 വയസ്സുവരെയുള്ള കുട്ടികളുടെ ശ്വാസകോശത്തിൻ്റെ പ്രവർത്തന വികസനം വർഷങ്ങളോളം നിരീക്ഷിക്കുന്നതിനാണ് പഠനം നടത്തിയതെന്ന് ​ഗവേഷകൻ ഡോ. ഗാങ് വാങ് പറഞ്ഞു. 4000 കുട്ടികളിലാണ് പഠനം നടത്തിയത്. കുട്ടികളിലെ ശ്വാസകോശ പ്രവർത്തനത്തിൽ വളരെ ഉയർന്ന ബിഎംഐ അല്ലെങ്കിൽ അതിവേഗം വർദ്ധിക്കുന്ന ബിഎംഐ പഠനത്തിൽ‌ കാണാനായെന്നും ​പഠനത്തിൽ പറയുന്നു.

ബിഎംഐയിലെ ആരോഗ്യകരമായ മാറ്റങ്ങളിലൂടെ ശ്വാസകോശ പ്രശ്നങ്ങൾ തടയാൻ കഴിയുമെന്നും പഠനം കണ്ടെത്തി. പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുട്ടിയുടെ ബിഎംഐ സാധാരണ ആരോഗ്യകരമായ നിലയിലേക്ക് എത്തിയാൽ ശ്വാസകോശ പ്രശ്നങ്ങൾ തടയാൻ സാധിക്കുമെന്നും ഡോ. ഗാങ് വാങ്ങ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam