ഹൃദയാരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഹൃദ്രോഗം ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. പ്രായമായവരെ മാത്രമല്ല, ചെറുപ്പക്കാരെയും ഈ രോഗം കൂടുതലായി ബാധിക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലി ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രഭാതഭക്ഷണത്തിന് മുമ്പ് ചില ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
വെള്ളം കുടിക്കുക
ഹൃദയാരോഗ്യത്തിന് ആവശ്യത്തിന് ജലാംശം അത്യാവശ്യമാണ്. കുറഞ്ഞത് 2 ഗ്ലാസ് ഇളം ചൂടുള്ള വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ശാരീരിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ അളവിൽ ദ്രാവകം ശരീരത്തിന് നൽകാൻ ഇത് സഹായിക്കും.
സൂര്യപ്രകാശമേല്‍ക്കുക
തിരക്കേറിയ ജീവിതത്തിനിടയില്‍ പ്രഭാതത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറച്ചിട്ടുണ്ട്. രാവിലെ സൂര്യപ്രകാശമേല്‍ക്കുന്നതും വിറ്റാമിൻ ഡി മരുന്നുകള്‍ കഴിക്കുന്നതും ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്താനും ഹൃദയ സംബന്ധമായ അസുഖ സാധ്യത കുറയ്ക്കാനും സഹായിക്കും.
അര മണിക്കൂർ ഫോണ്‍ നോക്കാതിരിക്കുക
രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ ആദ്യം ഫോണ്‍ നോക്കാതെ മനസ് ശാന്തമാക്കാൻ ശ്രദ്ധിക്കുക. രാവിലെ ഫോണ്‍ പരിശോധിക്കുന്നതിലൂടെ അറിയുന്ന കാര്യങ്ങള്‍ ചിലരെ ഉത്കണ്ഠാകുലരാക്കും. ഇതെല്ലാം സമ്മർദം കൂട്ടും, ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക
എല്ലാ ദിവസവും രാവിലെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. വ്യായാമം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല, ഹൃദയ സംബന്ധമായ ഫിറ്റ്നസും മൊത്തത്തിലുള്ള ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം ഹൃദയാരോഗ്യത്തെ ബാധിക്കും.
ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക
ഹൃദയാരോഗ്യത്തിന്റെ, ഒരു പ്രധാന ഭാഗമാണ് ഭക്ഷണക്രമം. പ്രഭാതഭക്ഷണത്തിനായി പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീൻ പ്രോട്ടീനുകള്‍ എന്നിവ പോലുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതിന് പൂരിത കൊഴുപ്പുകള്‍, ട്രാൻസ് ഫാറ്റുകള്‍, സോഡിയം എന്നിവയുടെ അളവ് പരിമിതപ്പെടുത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്