ഗർഭകാലത്ത് ഭക്ഷണത്തിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. ഗർഭിണികൾ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കണം. ഗർഭകാലത്ത് കഴിക്കേണ്ട ഒരു സരസഫലമാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ കലോറിയും കൊഴുപ്പും കുറവാണ് എന്നതാണ് ഇതിന് കാരണം. അതിനാൽ, അവ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നു.
ഗർഭാവസ്ഥയിൽ, പ്രതിരോധശേഷി കുറയുന്നു. ബ്ലൂബെറി വൈറ്റമിൻ സിയാൽ സമ്പന്നമാണ്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തിനും ഇത് സഹായിക്കുന്നു.
സമീകൃതാഹാരത്തിൽ ബ്ലൂബെറി ഉൾപ്പെടുത്തുന്നത് അകാല ജനനത്തിന് കാരണമാകുന്ന പ്രശ്നങ്ങൾ തടയാൻ സഹായിക്കുമെന്ന് യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു.
ബ്ലൂബെറിയിൽ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്ഭപിണ്ഡത്തിലെ എല്ലുകളുടെ വികാസത്തെ സഹായിക്കുകയും കുഞ്ഞിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും മസ്തിഷ്ക വികസനത്തിനും ഗുണം ചെയ്യുന്നതായി ഗവേഷകർ പറയുന്നു.
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ ബ്ലൂബെറി സ്ഥിരമായി കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസിൽ നിന്ന് സംരക്ഷിക്കാനും തലച്ചോറിൻ്റെ വൈജ്ഞാനിക വികാസവും പ്രവർത്തനവും വർദ്ധിപ്പിക്കാനും സഹായിക്കും. മലബന്ധത്തിനും ദഹന ആരോഗ്യത്തിനും സഹായിക്കുന്ന പ്രകൃതിദത്ത പോഷകങ്ങൾ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടമായ ബ്ലൂബെറി മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കും.
ബ്ലൂബെറിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദയ സംബന്ധമായ സങ്കീർണതകൾ ഉണ്ടാകുന്നത് തടയുന്നു.ബ്ലൂബെറി കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഒരു പഴമാണ്. ഇത് ഗർഭകാല പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ബ്ലൂബെറിയിൽ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടിയുടെ ബുദ്ധി വികാസത്തിന് സഹായകമാണ്.
ബ്ലൂബെറി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പോളിഫെനോളുകളാൽ സമ്പുഷ്ടമായ ബ്ലൂബെറി മാനസികാരോഗ്യം, ഏകാഗ്രത, മസ്തിഷ്ക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്