വീട്ടുചെടികളും വളർത്തുമൃഗങ്ങളും നമുക്ക് ഒരുപോലെ സന്തോഷം നൽകുന്നു. എന്നാൽ ചെടികൾ തിരഞ്ഞെടുക്കുമ്പോൾ, അവ വീട്ടിലെ മൃഗങ്ങൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ചില സസ്യങ്ങൾ കാണാൻ മനോഹരമായിരിക്കാം, പക്ഷേ അവ അപകടകരവുമാണ്. വീട്ടിൽ സസ്യങ്ങൾ വളർത്താൻ പദ്ധതിയിടുമ്പോൾ, നിങ്ങൾ അവയുടെ ഭംഗി നോക്കുക മാത്രമല്ല, നല്ല ഗുണങ്ങളുള്ള സസ്യങ്ങൾ തിരഞ്ഞെടുക്കുകയും വേണം. വീട്ടിൽ സുരക്ഷിതമായി വളർത്താൻ കഴിയുന്ന 5 ഇൻഡോർ സസ്യങ്ങളെ പരിചയപ്പെടാം.
സ്പൈഡർ പ്ലാന്റ്
ഈ ഇൻഡോർ പ്ലാന്റുകൾക്ക് വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. കൂടാതെ വളരെ ചെറിയ രീതിയിൽ മാത്രമേ ഈ ചെടികൾക്ക് പരിപാലനം ആവശ്യമായി വരുന്നുള്ളൂ. ഇത് വീട്ടിൽ സുരക്ഷിതമായി വളർത്താൻ പറ്റുന്ന ഇൻഡോർ പ്ലാന്റാണ്.
ബാംബൂ പാം
ഏവർക്കും പ്രിയമേറിയ ഒന്നാണ് ബാംബൂ ചെടികൾ. വിഷാംശം ഇല്ലാത്തതും വീടിനുള്ളിൽ ഇൻഡോർ പ്ലാന്റ് ആയോ വീടിന് പുറത്തോ വളർത്താൻ സാധിക്കുന്ന ചെടികളാണിത്. ബാംബൂ പാം നിങ്ങളുടെ ഗാർഡന് കൂടുതൽ ഭംഗി നൽകുകയും ചെയ്യുന്നു.
ബോസ്റ്റോൺ ഫേൺ
ചുറ്റുപാടുമുള്ള വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ള ചെടിയാണ് ബോസ്റ്റോൺ ഫേൺ. കൂടാതെ ഇവ ഈർപ്പത്തെ നിലനിർത്താനും സഹായിക്കുന്നു. ഇത് വിഷാംശമില്ലാത്ത ചെടിയാണ്. അതുകൊണ്ട് തന്നെ വീടുകളിൽ ധൈര്യമായി വളർത്താം.
അരേക്ക പാം
വീട്ടിൽ സുരക്ഷിതമായി വളർത്താൻ സാധിക്കുന്ന ഇൻഡോർ പ്ലാന്റാണ് അരേക്ക പാം. വളരെ ചെറിയ രീതിയിൽ മാത്രം പരിപാലനം ആവശ്യമുള്ള ചെടികളാണ് ഇവ. സൂര്യപ്രകാശം നേരിട്ട് അടിക്കാത്ത എന്നാൽ നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് ആയിരിക്കണം അരേക്ക പാം വളർത്തേണ്ടത്.
കലാത്തിയ
ആകൃതിയിലും നിറത്തിലും മറ്റ് ചെടികളിൽ നിന്നും വ്യത്യസ്തമാണ് കലാത്തിയ. വീട്ടിൽ വളർത്താൻ പറ്റിയ സുരക്ഷിതമായ ചെടിയാണ് ഇത്. വീടിനുള്ളിലും പുറത്തും ഇവ വളർത്താൻ സാധിക്കും. വളരെ ചെറിയ രീതിയിലുള്ള വെളിച്ചമാണ് ഇതിന് ആവശ്യം.
പോൾക്ക ഡോട്ട് പ്ലാന്റ്
പോൾക്ക ഡോട്ട് ചെടികൾക്ക് വർണ്ണാഭമായ ഇലകളും പുള്ളികളുമുണ്ട്, സാധാരണയായി പിങ്ക്, പച്ച നിറങ്ങളിൽ. അവ ചെറുതും ഭംഗിയുള്ളതുമാണ്, അതിനാൽ അവ ഷെൽഫുകൾക്കോ മേശകൾക്കോ അനുയോജ്യമാകും. ഈ ചെടികൾ പൂച്ചകൾക്ക് സുരക്ഷിതവും വളരാൻ എളുപ്പവുമാണ്. അവയ്ക്ക് തിളക്കമുള്ളതും പരോക്ഷമായ വെളിച്ചവും ഈർപ്പമുള്ള മണ്ണും ഇഷ്ടമാണ്.
സ്‌നേക്ക് പ്ലാന്റ്
റാറ്റിൽസ്‌നേക്ക് പ്ലാന്റ് പൂച്ചകൾക്ക് സുരക്ഷിതമാണ്. ഇതിന് രസകരമായ പാറ്റേണുകളുള്ള നീളമുള്ള, ഇലകളുണ്ട്. ഈ സസ്യത്തിന് ഈർപ്പം, പരോക്ഷ വെളിച്ചം എന്നിവ മതിയാവും . മറ്റ് ചിലതിനെ അപേക്ഷിച്ച് ഇതിനെ പരിപാലിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്, പക്ഷേ ഇത് ശരിക്കും മനോഹരമായി കാണപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്