ഡിമെൻഷ്യ മുൻകൂട്ടി പ്രവചിക്കാൻ എ.ഐ ടൂൾ 

MARCH 13, 2025, 11:08 PM

എ.ഐ ഇപ്പോൾ ആരോഗ്യ മേഖലയിലും സ്വാധീനം ചെലുത്തുകയാണ്. ഇപ്പോഴിതാ രോഗികളിൽ ഡിമെൻഷ്യ പ്രവചിക്കാൻ കഴിവുള്ള നിർമ്മിത ബുദ്ധി (എ.ഐ) ടൂൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ. ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മാസ് ജനറൽ ബ്രിഗാം എന്ന എൻ.ജി.ഒയിലെ ഗവേഷകരാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. പുതിയ എ.ഐ ടൂൾ മുൻകൂട്ടിയുള്ള ചികിത്സക്ക് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉറക്കത്തിൽ തലച്ചോറിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത് പ്രവചനം നടത്താൻ സഹായിക്കുന്ന തരത്തിലാണ് ഇതിന്‍റെ പ്രവർത്തനം.

vachakam
vachakam
vachakam

 65 വയസ്സിന് മുകളിലുള്ള ഒരു വിഭാഗം സ്ത്രീകളുടെ ഉറക്ക പഠന ഡാറ്റ ഉപയോഗിച്ച് അഞ്ച് വർഷത്തേക്ക് നിരീക്ഷിച്ചാണ് എ.ഐ ടൂൾ വികസിപ്പിച്ചെടുത്തത്. 

പഠനത്തിൽ തലച്ചോറിലെ തരംഗ പാറ്റേണുകളിലെ സൂക്ഷ്മമായ മാറ്റങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

വൈജ്ഞാനിക വൈകല്യമുള്ളവരെ കണ്ടെത്തി പ്രവചിക്കാൻ ഉപകരണത്തിലൂടെ സാധിക്കുന്നു. ഇതിലൂടെ ഡിമെൻഷ്യ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam