35 വയസിന് ശേഷം ഗർഭധാരണം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

MARCH 25, 2025, 10:26 PM

35 ശേഷം സ്ത്രീകളില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാകുമെന്ന് പൊതുവേ കേള്‍ക്കാറുണ്ടെങ്കില്‍ പോലും 40കളിലും ഗര്‍ഭധാരണം നടക്കാറുണ്ടെന്നതാണ് വാസ്തവം.   35 വയസിന് മുകളിലുളള സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പ്രത്യുത്പാദന സാങ്കേതിക വിദ്യകളുടെ പുരോഗതി പ്രായമുള്ള സ്ത്രീകളിലും ഗര്‍ഭധാരണം സാധ്യമാക്കിയിട്ടുണ്ടെങ്കിലും പ്രായംകൂടുംതോറുമുളള ഗര്‍ഭധാരണം ഇപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്.

35 വയസിന് ശേഷം സ്ത്രീകളില്‍ അണ്ഡങ്ങളുടെ എണ്ണവും ഗുണവും കുറഞ്ഞു വരുന്നു. ഇതു പോലെ വൈകി ഗര്‍ഭധാരണം സംഭവിയ്ക്കുമ്പോള്‍ കുഞ്ഞിന് ജീന്‍ സംബന്ധമായ തകരാറുകള്‍ക്ക് സാധ്യതയേറെയാണ്. അല്‍പം പ്രായമാകുമ്പോള്‍ എന്‍ഡോമെട്രിയോസിസ്, യൂട്രസ് ഫൈബ്രോയ്ഡുകള്‍ എന്നിവ പല സ്ത്രീകളിലും കണ്ടു വരുന്നു. ഇതെല്ലാം ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്ന ഘടകങ്ങളാണ്.

ആദ്യത്തെ ഗര്‍ഭധാരണം 30 വയസിന് മുകളിലായാലും 35 വയസിന് മുകളിലായാലും അതിനെ 'ഹൈ റിസ്‌ക് പ്രഗ്നന്‍സി' ആയി കണക്കാക്കുന്നു.  മാത്രമല്ല ഈ കാലയളവില്‍ ഉപയോഗിക്കാനിടയായ മരുന്നുകള്‍, അണുബാധകള്‍, പ്രായമാകുംതോറും ഗര്‍ഭപാത്രത്തിലുണ്ടാകുന്ന മുഴകള്‍, അണ്ഡാശയത്തിലുണ്ടാകുന്ന സിസ്റ്റുകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ ഗര്‍ഭധാരണത്തെ ബാധിക്കും. മാത്രമല്ല അമിത വണ്ണം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രമേഹം, ബിപി, കരള്‍, വൃക്ക രോഗങ്ങള്‍, മൂത്രനാളത്തിലും യോനിയിലും ഉണ്ടാകുന്ന അണുബാധ ഇതെല്ലാം ഗര്‍ഭധാരണത്തെ ബാധിക്കും.

vachakam
vachakam
vachakam

ഡൗണ്‍ സിന്‍ഡ്രോം പോലെയുളള ക്രോമസോം അസാധാരണത്വങ്ങള്‍ ഉണ്ടാകാനുളള സാധ്യത പ്രായം കൂടുന്തോറും വര്‍ധിക്കുന്നു. 30കളുടെ അവസാനത്തിലോ 40കളുടെ തുടക്കത്തിലോ ആരംഭിക്കുന്ന പെരിമെനപ്പോസ് ഹോര്‍മോണ്‍ അളവിനെ ബാധിക്കുകയും ക്രമരഹിതമായ അണ്ഡോത്പാദനത്തിലേക്കും ആര്‍ത്തവ ചക്രത്തിലേക്കും നയിക്കുകയും ഗര്‍ഭധാരണം കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാക്കുകയും ചെയ്യുന്നു. അമ്മമാര്‍ക്ക് പാല്‍കുറവും മുലയൂട്ടല്‍ പ്രശ്‌നങ്ങളും കൂടുതലാണ്. ജനിക്കുന്ന കുട്ടികള്‍ക്ക് അംഗവൈകല്യങ്ങളും ജനിതക തകരാറുകളും ഉണ്ടാകാനും സാധ്യത കൂടുതലാണ്.

35 വയസിന് മുകളിലുളള സ്ത്രീകള്‍ക്ക് ഗര്‍ഭകാല പ്രമേഹം, രക്താതിമര്‍ദ്ദം, പ്രീക്ലാമ്പിയ, പ്ലാസന്റ പ്രീവിയ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും സാധ്യത കൂടുതലാണ്. പ്രായം കൂടുന്തോറും പേശികള്‍ക്ക് വേണ്ടത്ര വികസിക്കാനുള്ള കഴിവ് കുറയുന്നത് കാരണം പ്രസവ സമയത്ത് സിസേറിയന്റെ സാധ്യത കൂടുതലാണ്. പ്രസവശേഷം ചിലര്‍ക്ക് ഗര്‍ഭപാത്രം ചുരുങ്ങാനുളള സാധ്യത കൂടുതലായതുകൊണ്ട് അമിത രക്തസ്രാവത്തിന് സാധ്യത കൂടുതലാണ്.

35 വയസുകഴിഞ്ഞവര്‍ ഗര്‍ഭധാരണത്തിന് മുന്‍പ് ചില പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടാല്‍ അവര്‍ അതിനെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞുതരും. പ്രായമേറിയവര്‍ ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ ആദ്യത്തെ മൂന്ന് മാസം വിശ്രമം ആവശ്യമാണ്. ബ്ലീഡിങ് ഇല്ലാത്തവര്‍ പൂര്‍ണമായി ബെഡ് റെസ്റ്റ് എടുക്കണമെന്നില്ല. ഗര്‍ഭിണികള്‍ പടികയറുന്നത് ഒഴിവാക്കണം. അതുപോലെ അമിത വണ്ണമുളളവര്‍ പിസിഒഡി , ഗര്‍ഭാശയ മുഴകള്‍, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലായിരിക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam