കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലന്‍ഡിനെ യുഎസ് ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിമുഴക്കിയ പശ്ചാത്തലത്തില്‍ അവിടെച്ചെല്ലുന്ന വനിത ഉഷാ വാന്‍സിനെതിരേ വ്യാപക പ്രതിഷേധം.
വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഭാര്യയായ ഉഷ, വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ്, ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് എന്നിവരുള്‍പ്പെട്ട സംഘമാണ് വ്യാഴാഴ്ച ഗ്രീന്‍ലന്‍ഡിലെത്തുന്നത്. അവിടത്തെ യുഎസ് സേനാതാവളം സന്ദര്‍ശിക്കുക, നായ്ക്കളുടെ മഞ്ഞിലൂടെയുള്ള വണ്ടിവലി മത്സരം കാണുക എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യം.
സന്ദര്‍ശനത്തെ 'പ്രകോപന'മെന്ന് സ്ഥാനമൊഴിയുന്ന ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി മ്യൂട്ട് എഗെഡെ വിശേഷിപ്പിച്ചു. തന്റെ കാവല്‍സര്‍ക്കാര്‍ പ്രതിനിധിസംഘത്തിന് സന്ദര്‍ശനാനുമതി നല്‍കിയിട്ടില്ലെന്നും അവരുമായി ചര്‍ച്ചയ്ക്കില്ലെന്നും വ്യക്തമാക്കി. യു.എസിലുള്ള വിശ്വാസം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള സ്വയംഭരണ ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. മാര്‍ച്ച് 11-ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തുന്ന ഡെമോക്രാറ്റുകളും സന്ദര്‍ശനത്തെ വിമര്‍ശിച്ചു.
അതേസമയം, ഗ്രീന്‍ലന്‍ഡിന്റെ സ്വയംഭരണാധികാരത്തെ ബഹുമാനിച്ചുകൊണ്ട് അവരുമായി പങ്കാളിത്തം വളര്‍ത്താനും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുമാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഹൗസ് ദേശീയസുരക്ഷാസമിതി വക്താവ് ബ്രയാന്‍ ഹ്യൂസ് പറഞ്ഞു. അതേസമയം ദ്വീപിലേക്ക് ജനുവരിയില്‍ ട്രംപിന്റെ മൂത്തമകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ സ്വകാര്യസന്ദര്‍ശനം നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്