ഗാസാ സിറ്റി: തെക്കന്‍ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ നാസര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി ഇസ്രായേല്‍ ബോംബിട്ടു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്മയില്‍ ബര്‍ഹൂമുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ദിവസം മുന്‍പ് ശസ്ത്രക്രിയക്ക് വിധേയനായ 16-കാരനാണ് മരിച്ച മറ്റൊരാള്‍. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.
ശസ്ത്രക്രിയാവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുമേലാണ് ബോംബുവീണത്. ഹമാസുകാര്‍ നാസര്‍ ആശുപത്രി കവചമാക്കി പ്രവര്‍ത്തിക്കുന്നെന്ന സൂചനയെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. 17 മാസത്തിലേറെയായി നടക്കുന്ന യുദ്ധത്തിനിടെ നാസറിന് നേരേ പലതവണ ആക്രമണമുണ്ടായിട്ടുണ്ട്. ഈ മാസം 18 ന് ഇസ്രായേല്‍ യുദ്ധം പുനരാരംഭിച്ച ശേഷം ഗാസയില്‍ 673 പേര്‍ കൊല്ലപ്പെട്ടു. ആകെ മരണം 50,021 ആയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്