വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച ആശുപത്രി വിടുമെന്ന് വത്തിക്കാന്‍. ആശുപത്രിയ്ക്ക് പുറത്ത് അദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യും. മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ രണ്ട് മാസം വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസം 14 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം ഇതാദ്യമാണ് മാര്‍പാപ്പ പൊതുവേദിയില്‍ എത്തുന്നത്. ശേഷം മാര്‍പാപ്പ വത്തിക്കാനിലേയ്ക്ക് മടങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്