മാര്‍പാപ്പ മരണത്തിന്റെ വക്കില്‍വരെ എത്തിയിരുന്നു! ചികിത്സ നിര്‍ത്താന്‍വരെ ആലോചിച്ചിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍

MARCH 25, 2025, 7:17 PM

വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ കഴിയവേ ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയുടെ വെളിപ്പെടുത്തല്‍. ചികിത്സനിര്‍ത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാന്‍വിടുന്ന കാര്യം ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നെന്നും ആല്‍ഫിയേരി പറഞ്ഞു.

ഇറ്റലിയിലെ കൊറിയേറെ ഡെല്ല സെറ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പയെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്ന ആല്‍ഫിയേരി മനസ് തുറന്നത്. ഛര്‍ദിക്കുമ്പോള്‍ ശ്വാസംകിട്ടാതെ വരുന്നത് പതിവായതോടെ മാര്‍പാപ്പ അതിജീവിക്കില്ലെന്നു കരുതി.ിരുന്നു എന്നാല്‍, വര്‍ഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്‌സ് മാസിമിലിയാനോ സ്ട്രാപ്പെറ്റി ''എല്ലാ വഴിക്കും ശ്രമിക്കൂ; കൈവിടരുത്'' എന്ന സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചു.

വൃക്കകളും മജ്ജയുംവരെ തകരാറിലാക്കാനിടയുള്ളത്രയും തീവ്രമായ മരുന്നുകളാണ് 88-കാരനായ പാപ്പയ്ക്കു നല്‍കിയത്. വൈകാതെ, അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ന്യുമോണിയ ബാധിച്ച രണ്ടു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞു. ചികിത്സയില്‍ക്കഴിഞ്ഞിരുന്ന പത്താംനിലയിലെ മുറിയില്‍നിന്ന്, പുറത്തുനില്‍ക്കുന്ന വിശ്വാസികളെ അഭിവാദ്യംചെയ്യാന്‍ വെള്ളക്കുപ്പായമിട്ട് വീല്‍ച്ചെയറില്‍ പുറത്തേക്കുനീങ്ങുന്ന മാര്‍പാപ്പയെ കണ്ട നിമിഷത്തില്‍ താന്‍ വികാരാധീനനായെന്ന് ആല്‍ഫിയേരി പറഞ്ഞു. ഞായറാഴ്ചയാണ് മാര്‍പാപ്പ ആശുപത്രിയില്‍നിന്ന് വത്തിക്കാനിലേക്കു മടങ്ങിയത്. രണ്ടുമാസംകൂടി അദ്ദേഹത്തിന് വിശ്രമവും ചികിത്സയും ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam