വിയന്ന: ഉക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള സപോരിസിയ ആണവ നിലയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെങ്കിലും, ആറ് റിയാക്ടറുകളും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരു വര്‍ഷത്തിലധികം സമയമെടുക്കുമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.
ഉക്രെയ്ന്‍ ആക്രമിച്ച് ഒരാഴ്ചയ്ക്ക് ശേഷം റഷ്യന്‍ സൈന്യം യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതാണ്. ഉക്രെയ്‌നിന്റെ വൈദ്യുതി ഉല്‍പാദനത്തിന്റെ 20% സപോരിസിയയാണ് നിര്‍വഹിച്ചിരുന്നത്. ചുറ്റും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഒരു വിനാശകരമായ അപകടത്തിന് കാരണമാകുമെന്ന് ഭീഷണി ഉയരുകയും ചെയ്തതോടെ എല്ലാ റിയാക്ടറുകളും അടച്ചുപൂട്ടിയിരിക്കുകയാണ്.
'ഈ മേഖലയില്‍ ഇനി സജീവമായ പോരാട്ടമില്ലെന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്ന ഒരു നിമിഷം ഉണ്ടായിരിക്കുക എന്നതാണ് ഞങ്ങള്‍ക്ക് വേണ്ടത്,' റാഫേല്‍ ഗ്രോസി റോയിട്ടേഴ്സിനോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനായി റഷ്യയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉക്രെയ്‌നെയും യൂറോപ്യന്‍ രാജ്യങ്ങളെയും ഇത് ആശങ്കാകുലരാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ആണവ ഏജന്‍സി ചര്‍ച്ചകളില്‍ ഭാഗഭാക്കല്ല. അന്താരാഷ്ട്ര നിയമപ്രകാരം പ്ലാന്റ് ഉക്രെയ്‌നിന്റേതാണെന്ന് പറയുമ്പോള്‍ തന്നെ, പ്ലാന്റ് നിയന്ത്രിക്കുന്ന ഏത് രാജ്യവുമായും ചേര്‍ന്ന് ഏജന്‍സി പ്രവര്‍ത്തിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്