ടെല്‍ അവീവ്: തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഉന്നത രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഹമാസ് നേതാവ് സലാഹ് അല്‍-ബര്‍ദാവീലാണ് കൊല്ലപ്പെട്ടതായി ഹമാസും പലസ്തീന്‍ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
മാദ്ധ്യമ റിപ്പോര്‍ട്ടുപ്രകാരം വ്യോമാക്രമണത്തില്‍ ഗ്രൂപ്പിന്റെ രാഷ്ട്രീയ ഓഫീസിലെ അംഗമായ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു എന്നാണ് വിവരം. എന്നാല്‍ ഇസ്രായേലി ഉദ്യോഗസ്ഥരില്‍ നിന്നുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല. ജനുവരി 19 ന് ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഉപേക്ഷിച്ച് ഇസ്രായേല്‍ ഗാസയില്‍ ആക്രമണങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെയാണിത്.
ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ യഥാര്‍ത്ഥ സര്‍ക്കാര്‍ തലവന്‍ എസ്സാം അദ്ദലീസ്, ആഭ്യന്തര സുരക്ഷാ മേധാവി മഹ്മൂദ് അബു വത്ഫ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്