വത്തിക്കാന്‍: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗാസയില്‍ നടക്കുന്ന ആക്രമണത്തില്‍ മാര്‍പാപ്പ ദുഖം അറിയിച്ചത്. മാര്‍പാപ്പ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അതേസമയം സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഗാസയ്ക്കുമേല്‍ കടുത്ത ആക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചതില്‍ ഞാന്‍ അതിയായ ദുഃഖിതനാണ്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും കുറേയേറെ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കണം. ചര്‍ച്ചകള്‍ പുനരാരംഭിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ചര്‍ച്ചയിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലില്‍ എത്താനും കഴിയും' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്