പാരിസ്: ഇസ്രായേല്‍ അധിനിവേശം തുടരുന്ന ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുകെയും ഫ്രാന്‍സും ജര്‍മനിയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
''ഗാസയിലെ സിവിലിയന്‍മാരുടെ കൊലകള്‍ ഞെട്ടിക്കുന്നതാണ്. അതിനാല്‍, ഉടന്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് തിരികെ വരണം. ഗസയിലേക്ക് വെള്ളവും വൈദ്യുതിയും മാനുഷിക സഹായങ്ങളും ഇസ്രായേല്‍ അനുവദിക്കണം.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി വൈദ്യസഹായം ഇസ്രായേല്‍ ഉറപ്പാക്കണം. ഗസയില്‍ തടവില്‍ വച്ചിട്ടുള്ളവരെ ഹമാസ് വിട്ടയക്കുകയും വേണം.''- പ്രസ്താവന പറയുന്നു.
ഇസ്രായേലും പാലസ്തീനിയും തമ്മിലുള്ള സംഘർഷം സൈനിക മാർഗങ്ങളിലൂടെ പരിഹരിക്കാനാവില്ലെന്നും ദീർഘകാല വെടിനിർത്തൽ മാത്രമാണ് സമാധാനത്തിലേക്കുള്ള വിശ്വസനീയമായ മാർഗമെന്നും അവർ പറഞ്ഞു.
ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ പ്രോജക്ട് സർവീസസ് (UNOPS) കെട്ടിടം തകർത്ത സ്ഫോടനത്തിൽ മൂന്ന് രാജ്യങ്ങളും ഞെട്ടൽ പ്രകടിപ്പിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്