പടിഞ്ഞാറന്‍ യൂറോപ്പില്‍ ജൂണില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ചൂട് 

JULY 9, 2025, 10:01 AM

പാരീസ്: കഴിഞ്ഞ മാസം പടിഞ്ഞാറന്‍ യൂറോപ്പ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണിലൂടെയാണ് കടന്നുപോയതെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഉഷ്ണതരംഗങ്ങള്‍ അനുഭവിച്ചതോടെ ഈ മേഖല കടുത്ത ചൂടില്‍ മുങ്ങിയതായി യൂറോപ്യന്‍ യൂണിയന്‍ കാലാവസ്ഥാ നിരീക്ഷകനായ കോപ്പര്‍നിക്കസ് ബുധനാഴ്ച പറഞ്ഞു.

ജൂലൈ വരെ അപകടകരമായ താപനില ആയിരുന്നു. കാലാവസ്ഥാ വ്യതിയാനം ചൂട്് 4°C വരെ ഉയര്‍ത്തിയതായും, ചൂട് കൂടിയ പ്രദേശത്തെ ആയിരക്കണക്കിന് ദുര്‍ബലരായ ആളുകള്‍ക്ക് ഇത് വളരെയധികം ദോഷകരമായി ബാധിച്ചു. അതേപോലെ മരണസംഖ്യയും പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു.

ദശലക്ഷക്കണക്കിന് ആളുകള്‍ ഉയര്‍ന്ന താപ സമ്മര്‍ദ്ദത്തിന് വിധേയരായി. കാരണം പടിഞ്ഞാറന്‍ യൂറോപ്പിലെ ദൈനംദിന ശരാശരി താപനില മുമ്പ് അപൂര്‍വ്വമായി വേനല്‍ക്കാലത്ത് മാത്രം കണ്ടിട്ടുള്ള നിലവാരത്തിലേക്ക് ഇത്രയും നേരത്തെ ഉയര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam