റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, റഷ്യൻ ഭരണകൂടം ഏകദേശം 50 ബില്യൺ ഡോളർ മൂല്യമുള്ള ആസ്തികൾ കസ്റ്റഡിയിൽ എടുത്തതായി വ്യക്തമാക്കി പുതിയ ഗവേഷണ റിപ്പോർട്ട്. ഈ സംഭവങ്ങൾ റഷ്യയുടെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി ആണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അതേസമയം ഈ കാലയളവിൽ റഷ്യയിൽ വലിയ മാറ്റങ്ങൾ നടന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പല വിദേശ കമ്പനികളും റഷ്യൻ വിപണിയിൽ നിന്ന് തങ്ങളുടെ ബിസിനസ് പിന്‍വലിച്ചു. ചില കമ്പനികളുടെ ആസ്തികൾ റഷ്യൻ സർക്കാർ നേരിട്ട് കസ്റ്റഡിയിൽ എടുത്തു. ചില റഷ്യൻ ബിസിനസ്സുകളുടേയും ആസ്തികൾ സർക്കാർ ഏറ്റെടുത്തു. ഇതെല്ലാം ചേർന്ന് റഷ്യയുടെ സാമ്പത്തിക സംവിധാനം കൂടുതൽ ആന്തരികമായി സുരക്ഷിതവും സ്വതന്ത്രവുമായ രൂപത്തിലേക്ക് മാറുകയാണെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ ഇവയെല്ലാം യുദ്ധത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. പശ്ചിമ രാജ്യങ്ങൾ (West) റഷ്യയ്‌ക്കെതിരെ ചില ആരോപ്പണങ്ങളും ഉപരോധ നടപടികളും സ്വീകരിച്ചതിന് മറുപടിയായി, റഷ്യയും ചില നിർണായക നടപടി സ്വീകരിച്ചിരുന്നു.
പ്രസിഡന്റ് വ്ലാദിമിർ പുടിൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നിരവധി സർക്കാർ ഉത്തരവുകൾ ഒപ്പുവെച്ചു. ഇവയുടെ അടിസ്ഥാനത്തിൽ, പശ്ചിമ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ റഷ്യയിലെ ആസ്തികൾ പിടിച്ചെടുക്കാൻ നിയമപരമായ അനുമതി സർക്കാർ സ്വന്തമാക്കുകയായിരുന്നു.
ഈ നടപടികളിൽ ഏറ്റവും കൂടുതൽ ബാധിച്ച ചില കമ്പനികൾ ഇവയാണ്
ഡെൻമാർക്കിലെ പ്രശസ്ത ബിയർ നിർമ്മാണ കമ്പനി റഷ്യയിൽ നിന്നുള്ള പ്രവർത്തനം പിന്‍വലിച്ചെങ്കിലും, അതിന്റെ റഷ്യയിലെ ആസ്തികൾ റഷ്യൻ സർക്കാർ കസ്റ്റഡിയിൽ എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്