ദുബായ്: ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ യുഎസ് സൈനിക താവളത്തിന്റെ ഗോപുരം തകര്‍ന്നതായി ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു. ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകര്‍ന്നതായി ഉപഗ്രഹങ്ങളില്‍ കാണുന്നത്. അസോഷ്യേറ്റഡ് പ്രസ് (എപി) ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം യുഎസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന് മറുപടിയായി ജൂണ്‍ 23 നാണ് ഇറാന്‍ യുഎസ് സൈനിക താവളം ആക്രമിച്ചത്. ആക്രമണത്തിന് മുന്‍പുതന്നെ വിമാനങ്ങളെല്ലാം താവളത്തില്‍ നിന്ന് മാറ്റിയിരുന്നതിനാല്‍ കാര്യമായ നാശം ഉണ്ടായില്ലെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ ഈ ഗോപുരം തകര്‍ന്നിട്ടുണ്ടെങ്കില്‍ യുഎസിന് അതു വലിയ നഷ്ടമാകും. 125 കോടി രൂപ വിലവരുന്ന ഉപകരണം 2016 ലാണ് ഇവിടെ സ്ഥാപിച്ചത്. ജൂണ്‍ 25 ന് ശേഷവുമുള്ള ചിത്രങ്ങളില്‍ ഇതു കാണാനില്ലെന്നാണ് വ്യക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്