കീവ് / മോസ്‌കോ: ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. 22 ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ കീവിലെ വത്തിക്കാന്‍ എംബസിക്കും കേടുപാടു സംഭവിച്ചതായാണ് വിവരം. സ്‌ഫോടകവസ്തുക്കളുമായി 397 ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക് അയച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി.
ജനവാസമേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ ഭയന്ന് ആളുകള്‍ കുട്ടികളുമായി അഭയം തേടി സബ്വേ സ്റ്റേഷനുകളിലേക്ക് ഓടുകയായിരുന്നു. ദിവസവും രാത്രി നൂറുകണക്കിന് ഡ്രോണുകള്‍, നിരന്തരമായ മിസൈല്‍ ആക്രമണം, ഉക്രെയ്ന്‍ നഗരങ്ങള്‍ക്കു മേല്‍ റഷ്യ കനത്ത ആക്രമണമാണ് നടത്തുന്നതെന്ന് സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം റഷ്യ 728 ഡ്രോണുകള്‍ അയച്ചിരുന്നു. ഡ്രോണുകള്‍ ഭൂരിഭാഗവും ലക്ഷ്യം കാണും മുന്‍പ് തന്നെ ഉക്രെയ്ന്‍ സൈന്യം തകര്‍ത്തിരുന്നു. ഉക്രെയ്ന്‍ റഷ്യയുടെ നേര്‍ക്കും ഡ്രോണാക്രമണം തുടര്‍ന്നു. മോസ്‌കോ ലക്ഷ്യമാക്കി ഉക്രെയ്ന്‍ അയച്ച 3 ഡ്രോണുകള്‍ തകര്‍ത്തതായി മേയര്‍ സെര്‍ഗെയ് സോബിയാനിന്‍ അറിയിച്ചു. ഇതിനിടെ, ഉക്രെയ്ന്‍ ചാരസംഘടനയിലെ കേണല്‍ ഐവാന്‍ വൊറോണിച്ച് കീവിലെ വീടിന് സമീപം വെടിയേറ്റു മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്