സന: യമനിലെ ഹൂതികള്‍ ഒരു ചരക്ക് കപ്പല്‍ ആക്രമിച്ച് ചെങ്കടലില്‍ മുക്കിയതിനെത്തുടര്‍ന്ന് ആറ് ജീവനക്കാരെ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും ഒരു യൂറോപ്യന്‍ നാവിക ദൗത്യം വ്യക്തമാക്കി.
ലൈബീരിയന്‍ പതാക വഹിച്ച ഗ്രീക്ക് നിയന്ത്രിത എറ്റേണിറ്റി സി 25 കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച ഉമണ്ടായ ആക്രമണത്തില്‍ ചെറിയ ബോട്ടുകളില്‍ നിന്ന് തൊടുത്തുവിട്ട റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ തട്ടിയതിനെത്തുടര്‍ന്ന് എല്ലാ പ്രൊപ്പല്‍ഷനും നഷ്ടപ്പെട്ടുവെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ഏജന്‍സി അറിയിച്ചു.
ചൊവ്വാഴ്ചയും ആക്രമണം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആക്രമത്തെ അതിജീവിച്ചവര്‍ക്കായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇസ്രായേലിലേക്ക് പോകുകയായിരുന്നതിനാലാണ് എറ്റേണിറ്റി സി ആക്രമിച്ചതെന്നും, ജീവനക്കാരെ 'സുരക്ഷിത സ്ഥലത്തേക്ക്' കൊണ്ടുപോയെന്നുമാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്