ദുബായ്: വാഹനങ്ങളുടെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) തിരക്കേറിയ അല്‍ വാസല്‍ സ്ട്രീറ്റിലെയും അല്‍ മനാര സ്ട്രീറ്റിലെയും ഗതാഗത മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
അല്‍ മനാര സ്ട്രീറ്റില്‍ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കായി ഒരു പുതിയ പാത കൂട്ടിച്ചേര്‍ത്തതും അതേ ദിശയിലേക്ക് പോകുന്ന ഗതാഗതത്തിന് സേവനം നല്‍കുന്നതിനായി ഒരു പ്രത്യേക യു-ടേണ്‍ പാത നിര്‍മ്മിച്ചതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഗതാഗത ചലനം സുഗമമാക്കുന്നതിനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ നവീകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്