ടെഹ്റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജൂണ്‍ 16 ന് ഉണ്ടായ ആക്രമണത്തില് പെസെഷ്‌കിയാന് നേരിയ തോതില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.
ആക്രമണത്തില്‍ ടെഹ്റാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പെസെഷ്‌കിയാന്‍ ഉണ്ടായിരുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും പെസെഷ്‌കിയാന്റെ കാലിന് പരിക്ക് പറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. പ്രസിഡന്റിനെ ലക്ഷ്യമിട്ട് ബെയ്റൂട്ടില്‍വെച്ച് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലുള്ള ആക്രമണമാണ് ഇസ്രയേല്‍ ആസൂത്രണം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ് മിസൈലുകളാണ് പസെഷ്‌കിയാന്‍ ഉണ്ടായിരുന്ന കെട്ടിടം ലക്ഷ്യംവെച്ച് ഇസ്രയേല്‍ തൊടുത്തത്. കെട്ടിടത്തിലേക്കും പുറത്തേക്കമുള്ള കവാടം തകര്‍ത്ത് അകത്തേയ്ക്കും പുറത്തേക്കും പോകാനാവാത്ത അവസ്ഥയില്‍ ആയിരുന്നു.
വായുപ്രവാഹം തടഞ്ഞ് വിഷപ്പുക നിറച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍, കെട്ടിടത്തില്‍നിന്ന് രക്ഷപ്പെടുന്നതിന് ഒരു രഹസ്യ പാതയുണ്ടായിരുന്നതിനാല്‍ പ്രസിഡന്റിനും മറ്റുള്ളവര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്രയേറെ കൃത്യതയോടെ ആക്രമണം നടത്തുന്നതിന്, ഇറാനില്‍ നുഴഞ്ഞുകയറിയ ഒരു ചാരന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ വിലയിരുത്തല്‍.
സമാനമായ വിധത്തിലായിരുന്നു 2024 സെപ്റ്റംബര്‍ 27-ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ബയ്‌റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്രള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തുകയായിരുന്നു. ഭൂമിക്കടിയിലായി പ്രത്യേകം തയ്യാറാക്കിയ ബങ്കറിനുള്ളില്‍ നസ്രള്ളയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ പരിക്കുകളൊന്നും ഇല്ലായിരുന്നു. മിസൈല്‍ വീണുപൊട്ടി ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് നസ്രള്ള മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്