റിയാദ്: റഷ്യ- ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നാംവട്ട ചർച്ചകള്‍ക്കൊരുങ്ങി സൗദി. അമേരിക്കയും റഷ്യയും ഉക്രെയ്നും തമ്മില്‍ വെവ്വേറെ ചർച്ച നടത്താനാണ് സൗദിയുടെ നീക്കം.30 ദിവസത്തെ താത്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ചിരുന്നു.
ഇതില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് വ്ലാദിമിര്‍ സെലന്‍സ്കി രംഗത്തെത്തിയിരുന്നു.
യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യ അനാവശ്യ ഉപാധികള്‍ വയ്ക്കുന്നുവെന്നാണ് ഉക്രെയ്ൻ പ്രസിഡന്‍റ് പറഞ്ഞത്.
ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം, ഊർജോത്പ്പാദന മേഖലയ്ക്ക് മേലുള്ള ആക്രമണം എന്നിവ അവസാനിപ്പിക്കാനും വ്യോമ-നാവിക മേഖലയില്‍ വെടിനിർത്തലിനും നേരത്തെ ചർച്ചകള്‍ നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്