ജെറുസലേം: യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ഹമാസാണ് പുതിയ ശത്രുതയ്ക്ക് കാരണമായ പ്രകോപനം സൃഷ്ടിച്ചതെന്ന് യുഎസ് പ്രത്യേക മധ്യേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആരോപിച്ചു. ഹമാസിന് ആയുധം ഉപേക്ഷിക്കാനും സമവായ നിര്‍ദേശം അവസരം ലഭിച്ചെങ്കിലും അവര്‍ അത് സ്വീകരിച്ചില്ലെന്ന് വിറ്റ്‌കോഫ് കുറ്റപ്പെടുത്തി.
അമേരിക്ക ഇസ്രായേലിനൊപ്പം നില്‍ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. 'അതിനാല്‍ ഇത് ഹമാസിന്റെ കാര്യമാണ്. അമേരിക്ക ഇസ്രായേലിനൊപ്പം നില്‍ക്കുന്നു,' വിറ്റ്‌കോഫ് പറഞ്ഞു. ഹമാസിനെ 'ആക്രമണകാരികള്‍' എന്നും അദ്ദേഹം വിളിച്ചു.
റമദാന്‍, പെസഹാ അവധി ദിവസങ്ങള്‍ക്കപ്പുറം ചര്‍ച്ചകള്‍ക്ക് സമയം നല്‍കിക്കൊണ്ട് ഏപ്രിലിലേക്ക് വെടിനിര്‍ത്തല്‍ നീട്ടുക എന്നതായിരുന്നു സമവായ നിര്‍ദേശം.
ഗാസയില്‍ തടവിലാക്കപ്പെട്ട ശേഷിക്കുന്ന 59 തടവുകാര്‍ക്ക് പകരമായി യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ ജനുവരിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ പാലിക്കണമെന്നാണ് ഹമാസ് നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്