ബെയ്‌റൂട്ട്: ഇസ്രായേലിന്റെ ആക്രമണങ്ങള്‍ രാജ്യത്തെ ഒരു 'പുതിയ യുദ്ധത്തിലേക്ക്' വലിച്ചിഴയ്ക്കുമെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം. 'യുദ്ധത്തിന്റെയും സമാധാനത്തിന്റെയും കാര്യങ്ങളില്‍ ലെബനന്‍ തീരുമാനമെടുക്കുന്നുവെന്ന് കാണിക്കാന്‍ എല്ലാ സുരക്ഷാ, സൈനിക നടപടികളും സ്വീകരിക്കണം,' എന്ന് സലാം പറഞ്ഞു.
ഇസ്രായേലും ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മില്‍ ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തെ ശാന്തതയ്ക്ക് ശേഷം ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതോടെ പുതിയ സംഘര്‍ഷം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ലെബനനില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള റോക്കറ്റ് ആക്രമണത്തെ ഇസ്രായേല്‍ വന്‍തോതില്‍ വ്യോമാക്രമണങ്ങളും ഷെല്ലിംഗും നടത്തി ചെറുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ യുദ്ധത്തിന്റെ ഭീഷണി ഉയര്‍ത്തി ലെബനന്‍ പ്രധാനമന്ത്രി രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്