റഷ്യൻ ആയുധ വിദഗ്ധനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

DECEMBER 13, 2024, 7:10 AM

മോസ്കോ: റഷ്യൻ ആയുധ വിദഗ്ധനെ മോസ്കോയിലെ വനമേഖലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്ന മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറല്‍ ഡിസൈനറും ഡിസൈൻ മേധാവിയുമായ മിഖായേല്‍ ഷാറ്റ്സ്കിയാണ് കൊല്ലപ്പെട്ടത്.

ക്രെംലിനില്‍ നിന്ന് 13 കിലോമീറ്റർ ദൂരെയുള്ള കുസ്മിൻസ്കി വനത്തില്‍വെച്ച്‌ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മിഖായേല്‍ ഷാറ്റ്സ്കിയെ കണ്ടെത്തിയത്.

vachakam
vachakam
vachakam

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ്റെ അടുത്തസഹായിയായിരുന്നു ഷാറ്റ്സ്കി. റഷ്യൻ ഡ്രോണുകള്‍, വിമാനങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ മുതലായവയില്‍ എഐ സാങ്കേതികവിദ്യയുടെ പ്രയോജനം കൂടി ഉള്‍പ്പെടുത്തുന്നതിൻ്റെ പ്രധാന വക്താവായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam