2024 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്,ജോൺ ജംബർ എന്നിവരാണ് ജേതാക്കളായത്. കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ, പ്രോട്ടീൻ ആകൃതി എന്നിവയെ കുറിച്ച് നടത്തിയ കണ്ടെത്തലുകളാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രോട്ടീന്റെ ഘടനയും മറ്റുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് മൂവർക്കും പുരസ്‌കാരം. കംപ്യൂട്ടേഷനല്‍ പ്രോട്ടീൻ ഡിസൈനിനാണ് ഡേവിഡ് ബക്കറിന് പുരസ്‌കാരം. യു എസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറാണ്.
പ്രോട്ടീൻ സ്ട്രക്ച്ചർ പ്രെഡിക്ഷൻ ഗവേഷണമാണ് ഡെമിസ് ഹസ്സാബിസിനേയും ജോണ്‍ എം. ജംപറിനേയും പുരസ്‌കാരത്തിന് അർഹരാക്കിയത്. നിർമിത ബുദ്ധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രോട്ടീൻ ഘടന നിർവചിക്കുന്ന നിർണായക പഠനമാണ് ഇരുവരും നടത്തിയത്. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഗവേഷണ ലബോറട്ടറിയായ ഗൂഗിള്‍ ഡീപ് മൈൻഡിലെ ഗവേഷകരാണ് ഇരുവരും.
നാനോടെക്‌നോളജിയിലെ ഗവേഷണത്തിന് മൗംഗി ജി. ബാവെൻഡി, ലൂയി ഇ. ബ്രസ്, അലക്‌സി ഐ. എമിക്കോവ് എന്നിവരാണ് കഴിഞ്ഞ വർഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്