മാഡ്രിഡ്: പ്രശസ്ത ഫാഷൻ വസ്ത്ര കമ്പനിയായ 'മാംഗോ"യുടെ സ്ഥാപകനും ശതകോടീശ്വരനുമായ ഐസക് ആൻഡിക് (71) കൊക്കയിൽ വീണുമരിച്ചതായി റിപ്പോർട്ട്. ഹൈക്കിംഗിനിടെ 492 അടി താഴ്ചയിലുള്ള കൊക്കയിൽ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ശനിയാഴ്ച ഉച്ചയ്ക്ക് 1ന് ബാഴ്സലോണയ്ക്ക് സമീപമുള്ള മോണ്ട്‌സെറാറ്റ് പർവ്വതനിരയിലെ ഗുഹകൾ സന്ദർശിക്കാനെത്തിയതായിരുന്നു ഐസക്. അപകട സമയം മകനും മറ്റ് കുടുംബാംഗങ്ങളും ഐസകിനൊപ്പമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഹെലികോപ്‌റ്റർ അടങ്ങുന്ന പ്രത്യേക ടീമിന്റെ തെരച്ചിലിനൊടുവിലാണ് അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുത്തത്.
1984ലാണ് സഹോദരൻ നാഹ്‌മനുമായി ചേർന്ന് ഐസക് മാംഗോ സ്ഥാപിച്ചത്. ഇന്ന് 120 രാജ്യങ്ങളിലായി 3,000 ഔട്ട്‌ലെറ്റുകൾ മാംഗോയ്ക്കുണ്ട്. ഫോബ്സിന്റെ കണക്ക് പ്രകാരം 450 കോടി ഡോളറാണ് ഐസകിന്റെ ആസ്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്