ദുബായ് എയര്‍ ഷോയ്ക്കിടെ എമിറേറ്റ്‌സ് 15 അധിക എയര്‍ബസ് എ350-900 വിമാനങ്ങള്‍ വാങ്ങുന്നു

NOVEMBER 16, 2023, 7:12 PM

ദുബായ്: ഈ ആഴ്ചത്തെ ദുബായ് എയര്‍ ഷോയ്ക്കിടെ 6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 15 അധിക എയര്‍ബസ് എ350-900 വിമാനങ്ങള്‍ വാങ്ങുമെന്ന് ദീര്‍ഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് അറിയിച്ചു.

കൊറോണ വൈറസ് പാന്‍ഡെമിക്കിനെത്തുടര്‍ന്ന് നിലച്ചിരുന്ന അന്താരാഷ്ട്ര യാത്രകള്‍ വീണ്ടെടുത്ത സാഹചര്യത്തില്‍ എയര്‍ലൈനും അതിന്റെ സഹോദര കാരിയറായ ഫ്‌ലൈ ദുബായും ബോയിംഗ് കമ്പനിയില്‍ നിന്ന് 63 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് എമിറേറ്റ്സിന്റെ ഓര്‍ഡര്‍ വരുന്നത്. ഇതുവരെ എമിറേറ്റ്സ് 65 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ചത്തെ ഓര്‍ഡര്‍ പ്രകാരം എമിറേറ്റ്‌സിന് വ്യത്യസ്ത എഞ്ചിനുള്ള 900 സീരീസ് വിമാനങ്ങള്‍ ലഭിക്കും. ദുബായില്‍ നിന്ന് 15 മണിക്കൂര്‍ വരെ പറക്കുന്ന ദീര്‍ഘദൂര വിമാനങ്ങള്‍ ഉള്‍പ്പെടെ, നിരവധി പുതിയ വിപണികളില്‍ സേവനം നല്‍കുന്നതിനായി ഞങ്ങളുടെ എ350 വിമാനങ്ങള്‍ വിന്യസിക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നതായി എമിറേറ്റ്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച പ്രവര്‍ത്തനക്ഷമതയും പറക്കല്‍ അനുഭവവും തങ്ങളുടെ വിമാനം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ എയര്‍ബസുമായും റോള്‍സ് റോയ്‌സുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam