ഉക്രെയ്ൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ ത്വെർ മേഖലയിൽ പലായനം

SEPTEMBER 19, 2024, 5:53 AM

മോസ്കോ: ഉക്രെയ്ൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യൻ പ്രദേശങ്ങൾ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് റഷ്യയിലെ ത്വെർ മേഖലയിലെ ആളുകളെ ഭാഗികമായി ഒഴിപ്പിക്കാൻ ഉത്തരവിട്ടതായി പ്രാദേശിക ഗവർണർ പറഞ്ഞു.

ആക്രമണത്തിൽ ആളപായമുണ്ടോ എന്നതു സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നഗരത്തിൽ വൻ സ്ഫോടനം നടക്കുന്നതായി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേ സമയം, ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഇതോടെ റഷ്യയുടെ പ്രദേശത്ത് ആക്രമണം നടത്താൻ പാശ്ചാത്യ ആയുധങ്ങൾ അനുവദിക്കണമെന്ന ആവശ്യം ഉക്രൈൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ശക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഉക്രൈൻ റഷ്യക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയത്.

ഉക്രെയ്ൻ റഷ്യക്ക് നേരെ ദീർഘദൂര മിസൈലുകൾ തൊടുത്താൽ നാറ്റോയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ടിവരുമെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പ്രഖ്യാപിച്ചു. റഷ്യൻ അതിർത്തിക്കുള്ളിൽ ദീർഘദൂര മിസൈലുകൾ  ഉപയോഗിക്കാൻ ഉക്രൈന് അനുമതി നൽകാൻ സഖ്യകക്ഷികൾ തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് പുടിൻ്റെ ഭീഷണി. ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി തൻ്റെ സഖ്യകക്ഷികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam