ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: എന്‍പിപിയുടെ ദിസനായകെ മുന്നില്‍; വിക്രമസിംഗെ മൂന്നാം സ്ഥാനത്ത്

SEPTEMBER 22, 2024, 7:13 AM

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടത് ആശയങ്ങളിലൂന്നിയ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പാര്‍ട്ടിയുടെ അനുര കുമാര ദിസനായകെ മുന്നില്‍. ദിസനായകെയുടെ ജനത വിമുക്തി പെരമുനയ്ക്ക് ഇതുവരെ എണ്ണിയ വോട്ടുകളില്‍ 57 ശതമാനവും ലഭിച്ചു. ഇടക്കാല പ്രസിഡന്റും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.

വിക്രമസിംഗെ, ദിസനായകെ എന്നിവര്‍ക്ക് പുറമേ പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്‌ജെബി) സജിത് പ്രേമദാസ, ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) നമല്‍ രാജപക്‌സ തുടങ്ങി 38 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ശ്രീലങ്കന്‍ ഗവേഷണ ഏജന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പോളിസി ഓഗസ്റ്റില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ അനുരകുമാര ദിസനായകെയ്ക്കാണ് മുന്‍തൂക്കം ലഭിച്ചിരുന്നത്.

2022 ല്‍ ഗോട്ടബയ രാജപക്സെ സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന നേതാവെന്ന നിലയില്‍ യുവാക്കള്‍ക്കിടയില്‍ ദിസനായകയെക്ക് വലിയ സ്വാധീനമുണ്ട്. ദിസനായകെയുടെ ജനത വിമുക്തി പെരമുന അഴിമതി തുടച്ചുനീക്കുക, സ്വകാര്യവത്കരണം പുനപരിശോധിക്കുക, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക, ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam