ലെബനനിലെ രണ്ടാം സ്‌ഫോടനം: 20 പേര്‍ കൊല്ലപ്പെട്ടു; 450 പേര്‍ക്ക് പരിക്ക്

SEPTEMBER 19, 2024, 5:07 AM

ബെയ്റൂട്ട്: ലെബനനില്‍ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളില്‍ നിന്നുള്ള രണ്ടാമത്തെ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 450 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, ബെക്കാ താഴ്വര, തെക്കന്‍ ലെബനന്‍ എന്നിവിടങ്ങളില്‍ ഹിസ്ബുള്ളയുടെ സായുധ സംഘം ഉപയോഗിച്ചിരുന്ന വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. അവരുടെ ശക്തികേന്ദ്രങ്ങളായി കാണപ്പെടുന്ന പ്രദേശങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഹിസ്ബുള്ള അംഗങ്ങളുടെ പേജറുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ കൊല്ലപ്പെട്ട 12 പേരില്‍ ചിലരുടെ ശവസംസ്‌കാര ചടങ്ങിനിടെയാണ് ചില സ്‌ഫോടനങ്ങള്‍ നടന്നത്. ആ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ഹിസ്ബുള്ളയുള്ള ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.

ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് 'യുദ്ധത്തിന്റെ പുതിയ ഘട്ടം' പ്രഖ്യാപിക്കുകയും ഒരു ഇസ്രായേലി സൈനിക വിഭാഗത്തെ വടക്കോട്ട് പുനര്‍വിന്യസിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam