അടുത്ത പ്രസിഡന്റ് ആര്? ശ്രീലങ്ക ഇന്ന് ബൂത്തിലേക്ക്

SEPTEMBER 21, 2024, 5:23 AM

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്ക ഇന്ന് ബൂത്തിലേക്ക്. അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനവിധി ശനിയാഴ്ച നടക്കും. ഇപ്പോഴത്തെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് പ്രധാന മത്സരാര്‍ഥി. എന്നാല്‍ നാഷണല്‍ പീപ്പിള്‍ പവറിന്റെ(എന്‍.പി.പി.) സ്ഥാനാര്‍ഥി അനുറ കുമാര ദിസ്സനായകെയ്ക്കാണ് അഭിപ്രായസര്‍വേകളില്‍ മുന്‍തൂക്കം.

നീണ്ടകാലത്തെ സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്ന് ശ്രീലങ്കയെ പതിയെ കരകയറ്റാനായെന്ന അവകാശവാദവുമായാണ് വിക്രമസിംഗെ ജനവിധി തേടുന്നത്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി മികച്ച സാമ്പത്തിക പങ്കാളിത്തം ആഗ്രഹിക്കുന്നെന്ന് വിക്രമസിംഗെ വ്യക്തമാക്കിയിട്ടുണ്ട്.

2022-ലെ ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് പ്രസിഡന്റായിരുന്ന ഗോതബയ രജപക്‌സെ രാജിവെച്ച് നാടുവിട്ടതോടെയാണ് വിക്രമസിംഗെ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ(യു.എന്‍.പി.) നേതാവും അഭിഭാഷകനുമായ വിക്രമസിംഗെ ആറുവട്ടം ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. നിലവില്‍ ഒരുസീറ്റാണ് പാര്‍ലമെന്റില്‍ വിക്രമസിംഗെയുടെ പാര്‍ട്ടിക്കുള്ളത്. അതുകൊണ്ടുതന്നെ ജയത്തിന് സഖ്യകക്ഷികളുടെ പിന്തുണ കൂടിയേതീരൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam