സൗദിയിൽ വാഹനാപകടത്തില്‍പ്പെട്ട് മലയാളി യുവതിയും കുഞ്ഞും മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ 

SEPTEMBER 21, 2024, 4:58 PM

ദമാം: സൗദിയിൽ വാഹനാപകടത്തില്‍പ്പെട്ട് മലയാളി യുവതിയും കുഞ്ഞും മരിച്ചതായി റിപ്പോർട്ട്. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി.സുഹൈലിന്‍റെ ഭാര്യ സഫയും കുഞ്ഞുമാണ് മരിച്ചത്. സുഹൈല്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

മദീനയില്‍ നിന്ന് ദമ്മാമിലേക്ക് പോകുന്ന വഴിയില്‍ അല്‍ അഹ്‌സക്ക് സമീപമാണ് അപകടം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ദമ്മാമിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

അതേസമയം അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam