നെതന്യാഹുവിനെ വധിക്കാന്‍ ഇറാന്‍ ചുമതലപ്പെടുത്തിയ പൗരനെ അറസ്റ്റ് ചെയ്‌തെന്ന് ഇസ്രയേല്‍

SEPTEMBER 19, 2024, 6:55 PM

ജെറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഇറാനിയന്‍ ഇന്റലിജന്‍സ് റിക്രൂട്ട് ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍. ഇസ്രായേല്‍ പൗരനാണ് പിടിയിലായതെന്ന് ഇസ്രായേല്‍ പോലീസും രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഈ വ്യക്തിയെ രണ്ടുതവണ ഇറാനിലേക്ക് എത്തിക്കുകയും ദൗത്യങ്ങള്‍ നടത്തുന്നതിന് പണം നല്‍കുകയും ചെയ്‌തെന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇയാളുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. അഷ്‌കെലോണ്‍ നിവാസിയായ ജൂതനാണ് അറസ്റ്റിലായ വ്യക്തി.

പോലീസ് പറയുന്നതനുസരിച്ച്, തുര്‍ക്കിയില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന ഒരു ബിസിനസുകാരനായ ഇസ്രായേല്‍ പൗരന് തുര്‍ക്കി, ഇറാനിയന്‍ വ്യക്തികളുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ അദ്ദേഹത്തെ ഇറാന്‍ ബിസിനസുകാരനായ എഡ്ഡിയുമായി പരിചയപ്പെടുത്തി. എഡ്ഡിയെ കാണാന്‍ 2024 മെയ് മാസത്തില്‍ ഇറാനിലേക്ക് ആദ്യമായി യാത്ര ചെയ്തു. ഈ സന്ദര്‍ശനത്തിനിടെ അദ്ദേഹം ഹജ്ജ എന്നറിയപ്പെടുന്ന ഇറാനിയന്‍ സുരക്ഷാ പ്രവര്‍ത്തകനെയും കണ്ടു. തിരക്കേറിയ പൊതുസ്ഥലങ്ങളുടെ ഫോട്ടോ എടുക്കല്‍, ടെഹ്റാന്‍ റിക്രൂട്ട് ചെയ്ത മറ്റ് ഇസ്രായേലികളെ ഭീഷണിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ വ്ിവിധ ചുമതലകളാണ് ഇയാള്‍ക്ക് നല്‍കിയത്.

vachakam
vachakam
vachakam

ഓഗസ്റ്റില്‍, ഒരു ട്രക്കില്‍ ഇയാളെ വീണ്ടും ഇറാനിലേക്ക് കടത്തി. ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്റുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആക്രമണങ്ങള്‍ സുഗമമാക്കുന്നത് ഉള്‍പ്പെടെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ മണ്ണില്‍ നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam