യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ്

SEPTEMBER 19, 2024, 9:57 PM

അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ്. ഇത്തിഹാദ് ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിച്ചതിന്റെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവ്.

ഒക്ടോബര്‍ 1 മുതല്‍ 2025 മാര്‍ച്ച് 15 വരെയുള്ള യാത്രയ്ക്കായി ഈ മാസം 21 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.

ഇത്തിഹാദ് എയര്‍വേയ്‌സ് 2004 സെപ്റ്റംബര്‍ 26നാണ് ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിച്ചത്. മുംബൈയിലേക്കായിരുന്നു ആദ്യ സര്‍വീസ്. ഇന്ത്യയിലേക്കുള്ള സര്‍വീസിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായയാണ് നിരക്കിളവുകള്‍. etihad.com വഴി ബുക്ക് ചെയ്യുമ്പോള്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഇളവ് ലഭിക്കും.

ഇതോടൊപ്പം ഇന്ത്യയിലേക്ക് പുതിയ 2 സര്‍വീസും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26-ന് മുംബൈയിലേക്കും ഡിസംബര്‍ 1-ന് ന്യൂഡല്‍ഹിയിലേക്കുമാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇത്തിഹാദിന്റെ തന്ത്രപ്രധാനമായ വിപണിയാണ് ഇന്ത്യയെന്നും ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിച്ചതിന്റെ 20 വര്‍ഷം ആഘോഷിക്കുന്നതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും ഇത്തിഹാദ് എയര്‍വേയ്‌സ് സിഇഒ അറ്റനാള്‍ഡോ നേവിസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam