ആസൂത്രണം രണ്ട് വര്‍ഷം മുമ്പ്; ഹിസ്ബുള്ളയ്ക്ക് പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേലിന്റെ കടലാസ് കമ്പനി

SEPTEMBER 20, 2024, 11:40 AM

ന്യൂയോര്‍ക്ക്: ലെബനനില്‍ സ്ഫോടന പരമ്പരയ്ക്ക് കാരണമായ പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് നിര്‍മിച്ച് നല്‍കിയത് ഇസ്രയേലിന്റെ കടലാസ് കമ്പനിയെന്ന് റിപ്പോര്‍ട്ട്. ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത്. ഇതൊരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കാന്‍ ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികളുടെ വളരെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായിരുന്നു സ്ഫോടനങ്ങളെന്നാണ് വിവരം. സ്‌ഫോടനത്തില്‍ 20 ഓളം പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ബിഎസിക്ക് ഇസ്രയേലുമായുള്ള ബന്ധം മറച്ചുവെക്കാന്‍ മറ്റു രണ്ട് ഷെല്‍ കമ്പനികള്‍കൂടി ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ഇസ്രയേലിന്റെ ഹൈടെക് ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും നിരീക്ഷണമൊഴിവാക്കാനും ഹിസ്ബുള്ള അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കണമെന്ന് നേതാവ് ഹസന്‍ നസ്രള്ള കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുപകരമാണ് ട്രാക്കിങ് സാധ്യമല്ലാത്ത പേജറുകള്‍ വ്യാപകമാക്കിയത്.

നസ്രള്ള മനസ്സില്‍ക്കണ്ടത് രണ്ടുവര്‍ഷം മുന്‍പ് ഇസ്രയേല്‍ മാനത്തുകണ്ടിരുന്നു. ഇതിന്റെ ഭാഗമായി പേജറുകളുണ്ടാക്കാന്‍ 2022 മേയിലാണ് ഹംഗറിയില്‍ ഇസ്രയേല്‍ ബിഎസി കണ്‍സള്‍ട്ടിങ് എന്ന പേരില്‍ കമ്പനി ആരംഭിച്ചത്. തയ്വാന്‍ കമ്പനിയായ 'ഗോള്‍ഡ് അപ്പോളോ'യുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് പേജറുകളുണ്ടാക്കാന്‍ ഈ സ്ഥാപനം ലൈസന്‍സ് നേടിയെടുത്തു. ഇസ്രയേല്‍ ബന്ധം മറച്ചുവെക്കാന്‍ ഇത്തരത്തില്‍ രണ്ട് കടലാസുകമ്പനികള്‍കൂടി ഇസ്രയേല്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഉപഭോക്താക്കളില്‍നിന്നാണ് പേജറുകള്‍ക്കുള്ള കരാര്‍ ബി.എ.സി. എടുത്തിരുന്നത്. പക്ഷേ, ഹിസ്ബുള്ളയായിരുന്നു ലക്ഷ്യം. അവര്‍ക്കുള്ള പേജറുകള്‍ പ്രത്യേകമുണ്ടാക്കി. അതിലെ ബാറ്ററികള്‍ക്ക് സമീപം സ്ഫോടകവസ്തുവായ പി.ഇ.ടി.എന്‍. (പെന്റാഎറിത്രിയോള്‍ ടെട്രാേൈന്രേടറ്റ്) തിരുകിവെച്ചു.

2022-ലെ വേനല്‍ക്കാലത്തുതന്നെ കുറച്ചു പേജറുകള്‍ ലെബനനിലേക്ക് കയറ്റിയയച്ചു. നസ്രള്ളയുടെ ആഹ്വാനം വന്നതോടെ സ്ഫോടകവസ്തുവെച്ച പേജറുകളുടെ ഉത്പാദനം കൂട്ടി. പേജറുകളുണ്ടാക്കുക മാത്രമല്ല, മൊബൈല്‍ഫോണ്‍ ഭീതി ഹിസ്ബുള്ളയ്ക്കിടയില്‍ പ്രചരിപ്പിച്ചതും ഇസ്രയേലാണെന്ന് അവരുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam